27 April 2024, Saturday

റെക്കോര്‍ഡ് വില; ചെറുനാരങ്ങ വില വെള്ളം കുടി മുട്ടിക്കോമോ?

സ്വന്തം ലേഖിക
കോട്ടയം
February 22, 2023 9:25 pm

പകൽച്ചൂടേറിയതോടെ ചെറുനാരങ്ങ വില പൊള്ളുന്നു. വേനൽ കടുക്കും മുമ്പ് കിലോയ്ക്ക് 50 രൂപയായിരുന്ന ചെറുനാരങ്ങയ്ക്ക് വില 120 കടന്നു. വേനൽ കടുത്തതോടെയാണ് നാരങ്ങയുടെ ഡിമാൻഡ് കൂടിയത്. കഴിഞ്ഞയാഴ്ച 80 രൂപയായിരുന്നു വില. വരും ദിവസങ്ങളിൾ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഏതാനും ദിവസം കൊണ്ട് നാരങ്ങ വില 200 കടക്കാൻ സാദ്ധ്യതയുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ ചൂടുകാലത്ത് വില കൂടുന്ന പതിവുണ്ടെങ്കിലും കുത്തനെ ഉയരുന്നത് വിപണിക്കും തിരിച്ചടിയാകും. 

തമിഴ്‌നാട് ചെങ്കോട്ട, പുളിയൻകുടി, മധുര, എന്നിവിടങ്ങളില്‍ നിന്നും ആന്ധ്രയില്‍ നിന്നുമായി നാരങ്ങ സംസ്ഥാനത്തെത്തിക്കുന്നത്. ആവശ്യക്കാർ വർദ്ധിച്ചതും ഉത്പാദനം കുറഞ്ഞതുമാണ് വിലകൂടാൻ കാരണമായത്. ചെറുനാരങ്ങ കടയിൽ നിന്ന് വാങ്ങുമ്പോൾ ഒരെണ്ണത്തിന് കുറഞ്ഞത് പത്തു രൂപയെങ്കിലും ഇനി നൽകണം. ഒപ്പം നാരങ്ങ വെള്ളത്തിനും വില ഉയരും. നിലവിൽ 20 മുതൽ 25 രൂപ വരയൊണ് വില. 

കഴിഞ്ഞ വർഷവും നാരങ്ങവില വില 200ൽ എത്തിയിരുന്നു. വേനൽച്ചൂടേറി തുടങ്ങുമ്പോൾ സാധാരണക്കാർ കൂടുതലായും ദാഹം ശമിപ്പിക്കാൻ ചെറുനാരങ്ങ, തണ്ണിമത്തൻ എന്നിവയെയാണ് ആശ്രയിച്ചിരുന്നത്. ഒപ്പം വഴിയോര ജ്യൂസ് വിപണിയിലും കച്ചവടം ഏറെ നടക്കുന്നത് നാരങ്ങ സർബത്ത്, തണ്ണിമത്തൻ ജ്യൂസ് എന്നിവയാണ്. 

Eng­lish Summary;record price; Does lemon water cost money?

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.