20 January 2025, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 23, 2024
July 14, 2024
June 12, 2024
April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023

പോക്സോ കേസിൽ റെക്കോർഡ് ശിക്ഷ: 142 വർഷം കഠിനതടവിന് ശിക്ഷിച്ച് പത്തനംതിട്ട കോടതി

Janayugom Webdesk
പത്തനംതിട്ട
October 1, 2022 10:33 pm

പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോർഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1(പ്രിൻസിപ്പൽ പോക്സോ കോടതി ) ജഡ്ജ് ജയകുമാർ ജോൺ ആണ് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 3 വർഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതി. തിരുവല്ല പോലീസ് കഴിഞ്ഞവർഷം മാർച്ച് 20 ന് രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല കവിയൂർ ഇഞ്ചത്തടി പുലിയാലയിൽ ബാബു എന്ന് വിളിക്കുന്ന ആനന്ദൻ പി ആർ (41) നെ ജില്ലയിൽ പോക്സോ കേസിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. കുട്ടിക്കും മാതാപിതാക്കൾക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാൾ, 2019 ഏപ്രിൽ 20 നുശേഷമുള്ള ഒരു ദിവസവും, 2021 മാർച്ച്‌ 18 രാത്രി 8 മണിവരെയുള്ള കാലയള
വിൽ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്. 12 വയസ്സിൽ താഴെയുള്ള കുട്ടിയോട് പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് കണ്ടാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ:ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ സാക്ഷി മൊഴികളും മെഡിക്കൽ രേഖകളും തെളിവുകളും പ്രോസിക്യൂഷന് ശക്തമായ അനുകൂലഘടകങ്ങളായി.

Eng­lish Sum­ma­ry: Record pun­ish­ment in POCSO case: Pathanamthit­ta court sen­tenced to 142 years rig­or­ous imprisonment

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.