മ്യാന്‍മര്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി കുട്ടികള്‍ അടക്കം 17 റൊഹിങ്ക്യകള്‍ മരിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണം. ഏകദേശം 90 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബംഗാള്‍ ഉള്‍ക്കടലിലൂടെ മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാഖിനിലെ തീരങ്ങളില്‍ ചിലരുടെ മൃതദേഹങ്ങള്‍ അടിഞ്ഞു. അമ്പതോളം യാത്രക്കാരെ കാണാനില്ല.
മേയ് 19നാണ് ബോട്ട് മ്യാന്‍മര്‍ വിട്ടത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ബോട്ട് നിയന്ത്രണം വിട്ട് തകരുകയായിരുന്നു. സംഭവത്തില്‍ യുഎന്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
English Summary: Refugee boat sinks; 17 deaths
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.