18 May 2024, Saturday

Related news

May 13, 2024
May 6, 2024
May 6, 2024
April 10, 2024
March 7, 2024
February 26, 2024
February 21, 2024
February 16, 2024
February 7, 2024
January 15, 2024

വിടവാങ്ങിയത് കർമ്മഭൂമിയിലെ പോരാളി; മമ്മൂട്ടിയുടെ ഉറ്റചങ്ങാതി, ജനകീയനായ കളക്ടര്‍, കെ ആര്‍ വിശ്വംഭരന് വിശേഷണങ്ങള്‍ ഏറെയാണ്

Janayugom Webdesk
കൊച്ചി
September 18, 2021 2:57 pm

സാധരണക്കാരിൽ സാധരണക്കാരൻ കളക്‌ടർ ആയിരിക്കുമ്പോഴും ആ ലാളിത്യം കൈവിടാൻ ഡോ. കെ.ആര്‍ വിശ്വംഭരന്‍ തയ്യാറായിരുന്നില്ല .തട്ടുകടയിൽ ചായകുടിച്ചുനിൽക്കുന്ന കളക്‌ടർ എറണാകുളത്തിന് അന്ന് പുതുമയുള്ള കാഴ്ചയായിരുന്നു . ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി  വൈസ് ചാന്‍സലറും , ആലപ്പുഴ കളക്ടറുമായിരുന്നപ്പോഴും ഏത് പാതിരാത്രിയിലും കർമ്മനിരതനായിരുന്നു  ഡോ. കെ.ആര്‍ വിശ്വംഭരന്‍ .പിന്നീട് വി ആർ കൃഷ്ണയ്യർ പ്രൊഫ് എം കെ സാനു അടക്കമുള്ളവരുമായി ചേർന്ന് കൊച്ചി ക്യാൻസർ സെന്ററിനായി പൊരുത്തനിറങ്ങിയപ്പോൾ പഴയ കോളേജ് കുമാരന്റെ ആവേശമായിരുന്നു  അദ്ദേഹത്തിന് . മഹാരാജാസ്‌, ലോകോളേജ് കാലത്ത് നടൻ മമ്മൂട്ടിയുടെ സമകാലീനനായിരുന്നു ഡോ. കെ. ആര്‍. വിശ്വംഭരന്‍. ഇപ്പോഴിതാ അദ്ദേഹത്തിന് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയര്‍ അസോസിയേഷന്‍റെ ഇന്‍റര്‍നാഷണലിന്‍റെ പ്രസിഡന്‍റും അദ്ദേഹത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിആർഒയും കെയര്‍ ആൻഡ് ഷെയര്‍ ഇന്‍റര്‍ണാഷണൽ ഫൗണ്ടേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിൽ ഒരാളുമായ റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.ഈവാക്കുകളിലും ചെയ്യുന്ന കാര്യങ്ങളോട് കാണിക്കുന്ന ആത്മാർത്ഥതയാണ് തെളിയുന്നത് .

“ഡാ ജിൻസെ, എന്‍റെ കയ്യിൽ 100 പുത്തൻ സ്മാർട്ട്‌ ഫോൺ കിട്ടി കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാൻ പറഞ്ഞാൽ അവൻ ഞെട്ടില്ല.. നീ തന്നെ പറ, അവന്‍റെ പരിപാടിക്ക് ഞാൻ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്.… ” എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാൾ കഴിഞ്ഞാണ് സാർ അഡ്മിറ്റ്‌ ആയ വിവരം അറിയുന്നത്.. എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യ… മമ്മൂക്കയെ “ഡാ മമ്മൂട്ടി ” എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാൾ… ഞങ്ങളുടെ കെയർ ആൻഡ് ഷെയറിന്‍റെ ഒരു ഡയറക്ടർ!!! സാർ വിട’, റോബര്‍ട്ട് കുറിച്ചിരിക്കുകയാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന് നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ എത്തിക്കാനായി നടൻ മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം എന്ന പദ്ധതിയിലേക്കായിട്ടായിരന്നു അദ്ദേഹം 100 സ്മാർട്ട് ഫോണുകള്‍ ശേഖരിച്ചത്, ഇതേകുറിച്ചാണ് റോബർട്ട് കുര്യാക്കോസ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

നാടകത്തിൽ ഒപ്പം അഭിനയിച്ചും കാമ്പസിൽ ഒപ്പം നടന്നും ഹൃദയത്തിൽ ഒപ്പം ചേർത്ത കൂട്ടുകാരനെ കാണാൻ   ആശുപത്രി യിൽ  മമ്മൂട്ടി എത്തിയിരുന്നു. സിനിമയ്ക്കും അകത്തും പുറത്തും മമ്മൂട്ടി ഏറെ ചേർത്തുനിർത്തുന്ന സൗഹൃദങ്ങളിൽ പ്രധാനിയായിരുന്നു വിശ്വംഭരൻ.ഇതിലേയ്ക്ക് വെളിച്ചം വീഴ്ത്തുന്ന ഒരു നാടകകാലം മഹാരാജാസിലെ വിദ്യാർത്ഥിയായിരുന്ന സി ഐ സി സി ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ  പങ്ക്‌വെയ്ക്കുന്നു .മഹാരാജാസ് കോളേജ് ശതാബ്ദിയ്ക്ക് 1975ൽ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ആന്ദോളനം എന്ന നാടകത്തിന്റെ ചിത്രത്തിൽ ആന്റണി പാലക്കൻ അവതരിപ്പിച്ച മേജർ വില്യംസിൻ്റെ ഡ്രൈവർ രാഘവനായിട്ടാണ് കെ. ആർ.വിശ്വംഭരൻ അഭിനയിച്ചത്  (മുൻപിൽ ഇരിക്കുന്ന സ്ത്രീയുടെ പിന്നിൽ ചെരിഞ്ഞു നിൽക്കുന്ന മാർക്കിൽ ഉള്ള വെള്ള ഷർട്ട് ഇട്ട ആൾ )
വില്യംസിൻ്റെ മക്കൾ ഫാദർ ജറിയായി ജോസഫ് പുതുശ്ശേരിയും വിപ്ലവകാരിയായ മകനായി എം.എ. ബാലചന്ദ്രനും (മമ്മുട്ടിയുടെ പിറകിൽ നിൽക്കുന്ന മീശയുള്ള ആൾ)അഭിനയിച്ചുവെന്നാണ് കുറിപ്പ് .

കാര്‍ഷിക വാഴ്‌സിറ്റി  വൈസ് ചാന്‍സലർ ആയിരിക്കെ തനിക്ക് നൽകിയ അപൂർവ സമ്മാനത്തിന്റെ പേരിലാണ് നടൻ സലിം കുമാർ വിശ്വംഭരനെ ഓർത്തെടുക്കുന്നത് .വെച്ചൂർ പശുവിനായി അപേക്ഷ നൽകിയിരുന്ന സലിംകുമാർ മമ്മൂട്ടിട്ടിയോട്  ഇക്കാര്യം പങ്ക്കുവെച്ചപ്പോൾ വിശ്വംഭരനെ കാണാൻ പറഞ്ഞു .വര്ഷങ്ങളുടെ കാത്തിരിപ്പ് വേ ണ്ടിവരുമെന്ന് മറുപടിയും കിട്ടി .പിനീട് സലിംകുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയപ്പോൾ തൃശൂരിൽ നിന്ന് ഒരു വിളിവന്നു .മികച്ച നടന് സമ്മാനമായി വെച്ചൂർ പശുക്കിടാവിനെ തന്നെ കിട്ടി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.