73-ാംമത് റിപബ്ലിക് ആഘോഷങ്ങളടെ ഭാഗമായി ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്തി നരേന്ദ മോഡി അനാച്ഛാദനം ചെയ്യും. നേതാജിയുടെ 125-ാം ജന്മവാര്‍ഷികത്തിന്‍റെ സ്മരണയിലും, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായും നേതാജിയുടെ പ്രതിമ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പ്രതിമയുടെ പണി പൂര്‍ത്തിയാകുന്നത് വരെയാകും ഹോളോഗ്രാം പ്രതിമ നിലനിര്‍ത്തുക.
പുതിയ പ്രതിമ ഗ്രാനൈറ്റ് നിര്‍മിതമായിരിക്കും. പ്രതിമ അനാച്ഛാദന വേളയില്‍ സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്കാരങ്ങളും പ്രധാനമന്തി സമ്മാനിക്കും. ആകെ ഏഴ് പുരസ്കാരങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്യുക. നേതാജിയോടുള്ള ആദരസൂചകമായി റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ എല്ലാ വര്‍ഷവും ജനുവരി 23 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
English summary : Republic day celebration the hologram saute of Netaji will inaugurated PM
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.