തുടര്‍ച്ചയായുണ്ടായ സാങ്കേതിക തകരാറുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്പൈസ് ജെറ്റ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അടുത്ത മാസം 29 വരെ നീട്ടി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. അമ്പത് ശതമാനം സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ സാങ്കേതിക തകരാറുമൂലമുള്ള നിരവധി പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂലൈ 27 മുതലാണ് ഡിജിസിഎ സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്. 1934, എയര്‍ക്രാഫ്റ്റ് നിയമങ്ങളിലെ 19എ ഉപയോഗിച്ചാണ് നിയന്ത്രണം നീട്ടിയത്. അതിനിടെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്പൈസ്ജെറ്റിലെ 80 പൈലറ്റുമാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ വിട്ടിരുന്നു.
English Summary: Restrictions on SpiceJet extended
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.