27 April 2024, Saturday

Related news

July 6, 2023
July 6, 2023
July 6, 2023
June 27, 2023
February 18, 2023
November 2, 2022
September 15, 2022
July 18, 2022
June 9, 2022
June 6, 2022

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പ്രതികാരം; കുരങ്ങൻമാർ കൊന്നത്​ 250ഓളം നായ്ക്കുട്ടികളെ.

Janayugom Webdesk
മുംബൈ
December 18, 2021 11:53 am

കുരങ്ങന്റെ ​കുഞ്ഞിനെ കൊലപ്പെടുത്തിയ​ പ്രതികാരമായി 250ഓളം നായ്​ക്കുട്ടികളെ കുരങ്ങൻമാർ ചേർന്ന്​ കൊലപ്പെടുത്തുകയായിരുന്നു​. മഹാരാഷ്​ട്രയിലെ ബീഡ്​ ജില്ലയിലാണ്​ ഈ വിചിത്രമായ സംഭവം നടന്നത്.  നായ്​ക്കുട്ടികളെ പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്റെയും മരത്തിന്റെയും​ മുകളിലെത്തിച്ച്​ എറിഞ്ഞുകൊല്ലുകയായിരുന്നു​. ഒരു മാസത്തിനിടെയാണ് ഇത്രയധികം നായകുട്ടികളെ കൊന്നത്.

കുരങ്ങൻ കുഞ്ഞിനെ നായ്​ക്കൾചേർന്ന്​ കടിച്ചുകീറി കൊന്നതാണ്​ പ്രതികാരത്തിന്​ കാരണം. മജൽഗാവ്​, ലാവൽ ഗ്രാമങ്ങളിലാണ്​ കുരങ്ങൻമാരുടെ ആക്രമണം വ്യാപകം. ഇരുഗ്രാമങ്ങളിലും നായ്​ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും ഇതോടെ കുട്ടികളുടെ നേർക്കാണ്​ കുരങ്ങൻമാരുടെ ആക്രമണമെന്നും പ്രദേശവാസികൾ പറയുന്നു.

നായ്​കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്റെ ചിത്രവും പുറത്തുവന്നിരുന്നു. നായ്​ക്കളെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചതായും എന്നാൽ അവർക്കും കുരങ്ങൻമാരുടെ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

eng­lish sum­ma­ry; Revenge for killing his own child; The mon­keys killed about 250 puppies.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.