26 April 2024, Friday

Related news

April 6, 2024
April 3, 2024
March 25, 2024
March 25, 2024
March 23, 2024
March 21, 2024
March 19, 2024
March 17, 2024
March 17, 2024
March 17, 2024

ആര്‍ എസ് എസും എസ് ഡി പിഐയും കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: എ ഐ വൈ എഫ്

Janayugom Webdesk
തിരുവനന്തപുരം
December 19, 2021 1:50 pm

ആര്‍എസ്എസും എസ്ഡിപിഐയും കേരളത്തെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്മോനും അഭിപ്രായപ്പെട്ടു. സങ്കുചിതവും മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങളിലൂടെ മതവര്‍ഗ്ഗീയത കേരളത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് വര്‍ഗ്ഗീയ സംഘടനകളായ ആര്‍എസ്എസും എസ്ഡിപിഐയും നടത്തുന്നത്.

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മത-വര്‍ഗ്ഗീയ തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തിന്‍റെ ക്രമസമാധാന നില തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമം ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ആശയ സംവാദങ്ങളുടെ വേദിയാകുന്നതിനു പകരം നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്‍റെയും ഇടപെടല്‍ അനിവാര്യമാണ്. മാനവികത ഉയര്‍ത്തിപ്പിടിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് എഐവൈഎഫ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ENGLISH SUMMARY:RSS and SDPI seek to turn Ker­ala into a hotbed of riots: AIYF
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.