18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 14, 2025
February 28, 2025
February 14, 2025
February 12, 2025
February 3, 2025
January 19, 2025
January 19, 2025
January 19, 2025
January 13, 2025
January 10, 2025

ഒരുക്കങ്ങള്‍ പൂര്‍ണം: ശബരിമല നട തുറന്നു ഇന്നു മുതൽ ഭക്തർക്ക് പ്രവേശനം

Janayugom Webdesk
പത്തനംതിട്ട
November 16, 2021 8:56 am

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നു മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിച്ചു. 

പുതിയ മേല്‍ശാന്തിമാരായി ചുമലതയേറ്റ എന്‍ പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിൽ സ്വീകരിച്ച് സന്നിധിയിലേക്ക് ആനയിച്ചു. 

രണ്ട് ദിവസമായി പെയ്ത മഴയില്‍ ശബരിമല പാതയിലെ റോഡുകളില്‍ വെളളം കയറിയതിനാല്‍ കുമ്പഴ‑കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെഎസ്‌ടിപി റോഡായ കോന്നി-കുമ്പഴ‑മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് വഴി തിരിച്ചുവിട്ടു. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ്-അടൂര്‍— പത്തനംതിട്ട റോഡ്, പത്തനംതിട്ട‑കൈപ്പട്ടൂര്‍ റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളിലും മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകരെ കുളനട- മെഴുവേലി- ഇലവുംതിട്ട‑കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള‑കോഴഞ്ചേരി-റാന്നി വഴിയും തിരിച്ചുവിട്ടുതുടങ്ങി.

Eng­lish Sum­ma­ry: sabari­mala tem­ple opened today for pilgrims

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.