30 April 2024, Tuesday

Related news

October 4, 2023
February 19, 2023
February 17, 2023
February 5, 2023
January 1, 2023
December 29, 2022
December 26, 2022
April 28, 2022
April 16, 2022
April 15, 2022

സന്തോഷ് ട്രോഫി: ജയം തുടർന്ന് കേരളം, ആൻഡമാനെതിരെ ഒൻപത് ഗോൾ ജയം

Janayugom Webdesk
കൊച്ചി
December 3, 2021 1:18 pm

സന്തോഷ് ട്രോഫി യോഗ്യതാ ഘട്ടത്തിൽ കേരളത്തിന് തകർപ്പൻ ജയം. ആൻഡമാൻ നിക്കോബാറിനെഏകപക്ഷീയമായ ഒൻപത് ഗോളുകൾക്ക് കേരളം തകർത്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളം കീഴടക്കിയിരുന്നു.തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ആൻഡമാൻ ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒഇതിലും വലിയ മാർജിനിൽ ജയിക്കുന്നതിൽ നിന്ന് തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ ആൻഡമാൻ ഗോൾമുഖം തുറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ നേടിയ ജെസിൻ കേരളത്തെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിച്ചു.

64ആം മിനിട്ടിൽ ബിബിൻ തോമസിലൂടെ രണ്ടാം പകുതിയിലെ ഗോൾവേട്ട ആരംഭിച്ച കേരളം 70ആം മിനിട്ടിൽ അർജുൻ ജയരാജിൻ്റെ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ലീഡുയർത്തി. 80ആം മിനിട്ടിൽ സഫ്നാദ്, 81ആം മിനിട്ടിൽ രണ്ടാം ഗോളുമായി നിജോ, 85 ആം മിനിട്ടിൽ സൽമാൻ, ഇഞ്ചുറി ടൈമിൽ ഒരു ലോങ് റേഞ്ചറിലൂടെ വീണ്ടും സഫ്നാദ് എന്നിവർ കേരളത്തെ 9–0ലെത്തിച്ചു.അവസാന മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിടും.
eng­lish summary;Santosh Tro­phy: Ker­ala won the match by nine goals against Andamans
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.