14 October 2024, Monday
KSFE Galaxy Chits Banner 2

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പിതാവിനെ സരിത നായര്‍ ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
June 24, 2022 12:44 pm

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പിതാവ്. സരിത നായര്‍ എന്ന് പരിചയപ്പെടുത്തിയയാളുടെ ഫോണ്‍ കോള്‍ വന്നതായി സി കെ ഉണ്ണി പറഞ്ഞു. മുന്‍പ് വിളിച്ച് കേസ് നമ്പറും, വക്കീലിനെ കുറിച്ചും ചോദിച്ചു. 30ന് വിധി വരേണ്ട കേസ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നും, നിയമസഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും പിതാവ് ഉണ്ണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 20, 21 തീയതികളില്‍ ഫോണ്‍ കോള്‍ വന്നിരുന്നു. സരിത നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറില്‍ ഒപ്പിട്ടാല്‍ നിയമസഹായം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ താന്‍ ആരോടും സഹായം ചോദിച്ചിരുന്നില്ല. ഫോണ്‍ വിളിയില്‍ ദുരൂഹതയുണ്ടെന്നും, സംശയം തോന്നിയതിനാലാണ് പുറത്ത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

Eng­lish sum­ma­ry; Saritha Nair report­ed­ly con­tact­ed vio­lin­ist Bal­ab­haskar’s father

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.