27 April 2024, Saturday

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെയ്തു

Janayugom Webdesk
തൃ​ശൂ​ർ
February 28, 2022 4:45 pm

വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. തൃ​ശൂ​രി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ഡീ​ൻ സു​നി​ൽ കു​മാ​റി​നെ​യാ​ണ് സ​സ്​പെ​ൻ​ഡ് ചെ​യ്ത​ത്. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​സി​യു​ടേ​താ​ണ് നടപടി.

വി​ദ്യാ​ർ​ത്ഥി​ക​ൾ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ പ​ഠി​പ്പു​മു​ട​ക്കി​ക്കൊ​ണ്ടു​ള്ള സ​മ​രം തു​ട​രു​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർത്ഥി​ക​ളു​ടെ നിലപാട്.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർത്ഥി​നി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് സു​നി​ൽ കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉന്നയിച്ചിരിക്കുന്നത്.

eng­lish sum­ma­ry; School of Dra­ma teacher suspended

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.