14 October 2024, Monday
KSFE Galaxy Chits Banner 2

Related news

June 1, 2024
May 31, 2024
October 2, 2023
September 25, 2023
September 25, 2023
June 13, 2023
June 6, 2023
May 29, 2023
May 28, 2023
August 13, 2022

സ്കൂളില്‍ കടന്നുകയറിയ ആള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികാതിക്രമം ചെയ്തു: ‘മറന്നേക്കു‘വെന്ന് പ്രധാനാധ്യാപിക

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2022 8:48 pm

സ്കൂളില്‍ കടന്നുകയറിയ അജ്ഞാതന്റെ ലൈംഗികാതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനികളോട് സംഭവം മറന്നുകളഞ്ഞേക്കുവെന്ന് പ്രധാനാധ്യാപിക. ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്കൂളിലാണ് സംഭവം. ഏപ്രില്‍ 30നാണ് സ്കൂളിനുള്ളില്‍ കടന്നുകയറിയ ആള്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. വസ്ത്രങ്ങള്‍ ഊരിമാറ്റിയ ഇയാള്‍ ക്ലാസ് റൂമിനുള്ളില്‍ മൂത്രവിസര്‍ജ്ജനം ചെയ്തതായും ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടികള്‍ വനിതാ കമ്മിഷനോട് നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം അധ്യാപികയെയും പ്രധാന അധ്യാപികയെയും അറിയിച്ചിരുന്നുവെങ്കിലും മറന്നുകളയാനും മിണ്ടാതിരിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നല്‍കിയതായി വനിതാ കമ്മിഷന്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: School­girl sex­u­al­ly assaults stu­dents: Head­mistress says ‘for­get’

You may like this video also

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.