21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

പ്രചരണത്തിനും സൈബർ ആക്രമണങ്ങൾക്കും ബിജെപിക്ക് രഹസ്യ ആപ്പ്

Janayugom Webdesk
ന്യൂഡൽഹി
January 7, 2022 7:50 pm

സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെയും പ്രചരണങ്ങള്‍ക്കും സൈബർ ആക്രമണങ്ങള്‍ നടത്തുന്നതിനും ബിജെപിക്ക് രഹസ്യ ആപ്ലിക്കേഷനുണ്ടെന്ന് റിപ്പോർട്ട്. ഓൺലൈൻ ട്രെൻഡുകൾ മനസിലാക്കാനും, വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടാനും ടെക് ഫോഗ് എന്ന ആപ്പാണ് ബിജെപിയുടെ സൈബർ വിഭാഗം ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിപ്പിക്കാനും ഈ ആപ്ലിക്കേഷന്‍ ബിജെപി ഉപയോഗിക്കുന്നതായും  റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സുരക്ഷയ്ക്കായി ക്രമീകരിച്ചിട്ടുള്ള വെരിഫിക്കേഷന്‍ സംവിധാനങ്ങളെ മറികടക്കാന്‍ ടെക് ഫോഗിന് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരൊറ്റ ഇന്റര്‍ഫേസിലൂടെ വ്യാജ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യാനും ഹാഷ്‌ടാഗുകള്‍ ഇടാനും റീട്വീറ്റുകള്‍ നടത്താനും ഇതിലൂടെ സാധിക്കും.

ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ട്രെന്‍ഡിങ് സെക്ഷനുകള്‍ ടെക് ഫോഗ് ഉപയോക്താക്കൾക്ക് ഹൈജാക് ചെയ്യാം. ചില ട്വീറ്റുകളും പോസ്റ്റുകളും ഓട്ടോ റീട്വീറ്റ് ചെയ്തും ഓട്ടോ ഷെയർ ചെയ്തുമാണ് ഇത് സാധ്യമാക്കുന്നത്. മതം, തൊഴിൽ, പ്രായം, ലിംഗം, രാഷ്ട്രീയം എന്നീ തരത്തിൽ വ്യക്തികളെ തരംതിരിച്ച് അവർക്ക് ഓട്ടോ റിപ്ലൈ മെസേജുകൾ അയക്കാം. വാട്സ്‌ ആപ്പില്‍ സ്വകാര്യ വ്യക്തികളുടെ ഉപയോഗശൂന്യമായ അക്കൗണ്ട് ഏറ്റെടുത്ത് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നു.

ബിജെപി ഐടി സെല്ലും യുവജന വിഭാഗമായ ഭാരതീയ യുവമോർച്ചയുമാണ് ആപ്പിന് പിന്നില്‍. സംഘ പരിവാർ അനുകൂല പോസ്റ്റുകളും കമന്റുകളും ട്രോളുകളുമെല്ലാം ഉണ്ടാക്കുന്നത് ടെക് ഫോഗ് ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രണ്ട് വർഷത്തോളം നീണ്ട രഹസ്യാന്വേഷണങ്ങൾക്കൊടുവിലാണ് ദ വയർ ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ ഉന്നത സർക്കാർ ജോലി നൽകാമെന്ന വാഗ്‌ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് ബിജെപി ഐടി സെല്ലിലെ ജീവനക്കാരിയാണ് രഹസ്യ ആപ്പിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിക്കും ഏപ്രിലിനും ഇടയില്‍ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ച 280 പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അശ്ലീല കമന്റുകള്‍ അയക്കാനും ആപ്ലിക്കേഷന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വയര്‍ കണ്ടെത്തി. ഈ കാലയളവില്‍ അവര്‍ക്ക് ലഭിച്ച 4.6 ദശലക്ഷം മറുപടികളില്‍ 18 ശതമാനവും വന്നത് ടെക് ഫോഗില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍.

eng­lish sum­ma­ry; Secret app for BJP for pro­pa­gan­da and cyber attacks

you may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.