September 24, 2023 Sunday

Related news

September 24, 2023
August 6, 2023
July 26, 2023
July 13, 2023
July 1, 2023
July 1, 2023
July 1, 2023
June 15, 2023
June 14, 2023
June 11, 2023

മതനിരപേക്ഷതയും ജനാധിപത്യവുമാണ് രാജ്യത്തിന്‍റെ നിലനില്‍പ്പിന് അടിസ്ഥാനം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 17, 2023 3:53 pm

മതനിരപേക്ഷതയും.ജനാധിപത്യവുമാണ് രാജ്യത്തിന്‍റെ നിലനില്‍പ്പിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംരക്ഷിക്കാന്‍ ബാധ്യപ്പെട്ടവര്‍ തന്നെ അതിന് ഭീഷണിയാകുന്നുവെന്നുംമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളില്‍ എന്ത് പഠിക്കണം എന്നതില്‍ പോലും കേന്ദ്ര ഇടപെടലുണ്ട്.

മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഭാഗം വേണ്ടെന്നു പറയുന്നു.ഗാന്ധിജിയെ വധിച്ചത് ആരാണ് എന്ന് കുട്ടികള്‍ മനസിലാക്കുന്ന സ്ഥിതിവരും എന്നതിനാലാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ചരിത്രത്തെ പുതിയ രീതിയില്‍ തിരുത്തുകയാണെന്നും ചരിത്രം ശരിയായ രീതിയില്‍ മനസിലാക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് നിലപാടെടുത്തു. അതിൽ ചിലർ സംശയം പ്രകടിപ്പിച്ചു. നടപ്പാക്കില്ല എന്നാൽ നടപ്പാക്കില്ല എന്ന് തന്നെയാണ് അർത്ഥം. ഭരണഘടനാ വിരുദ്ധമായി നിയമം നിർമ്മിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് കേരളം ഈ നിലപാട് സ്വീകരിച്ചത് പിണറായി വിജയന്‍ പറഞ്ഞു

Eng­lish Summaary:
Sec­u­lar­ism and democ­ra­cy are the basis for the exis­tence of the coun­try: Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.