July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി കെ അനുശ്രീയെ തെരഞ്ഞെടുത്തു; പി എം ആർഷൊ സെക്രട്ടറി

Janayugom Webdesk
May 27, 2022

എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആർഷൊയാണ്‌ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്‌). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്‌ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സൻ മുബാറഖ് (തൃശ്ശൂർ), ഇ അഫ്‌സൽ (മലപ്പുറം).

സെക്രട്ടറിയേറ്റ് അംഗങ്ങൾ: ജിഷ്‌ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിൻ രാജ് (കാസർഗോഡ്), സരിത (തൃശ്ശൂർ), വൈഷ്‌ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽവിൻ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്), 19. ഒഴിവ്.

പ്രസിഡന്റ്‌ അനുശ്രീ കണ്ണൂർ പിണറായി സ്വദേശിയാണ്. നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്‌കൃത കോളേജ് പയ്യന്നൂർ സെൻ്ററിൽ എം എ വിദ്യാർത്ഥിയാണ്. സെക്രട്ടറി പി എം ആർഷോ മണ്ണാർക്കാട് സ്വദേശിയും എറണാകുളം മഹാരാജാസ് കോളജ് വിദ്യാർത്ഥിയുമാണ്. എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

Eng­lish Summary:SFI elects K Anushree as state pres­i­dent; PM Arsho Secretary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.