22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 19, 2024
October 11, 2024
October 9, 2024
September 28, 2024
September 19, 2024
September 5, 2024
July 17, 2024
July 5, 2024
May 14, 2024

ബിജെപിക്ക് എതിരേ പ്രതിപക്ഷ ഐക്യം ഊന്നിപ്പറഞ്ഞ് ശിവസേനമുഖപത്രത്തിന്‍റെ മുഖപ്രസംഗം

Janayugom Webdesk
August 9, 2022 11:59 am

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ, പണപ്പെരുപ്പം, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ജിഎസ്‌ടി വർധന എന്നിവയ്‌ക്കെതിരെ കോൺഗ്രസ് കഴിഞ്ഞയാഴ്‌ച രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിൽ ചേരാത്തതിന് മുൻ എംവിഎ സഖ്യകക്ഷിയായ എൻസിപിയും, പശ്ചിമബംഗാളിലെ ഭരണകക്ഷിയായ ടിഎംസി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ ശിവസേന വിമർശിച്ചു.

ഇഡിയെയും സിബിഐയെയും അയച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന സമയത്ത്, പ്രതിപക്ഷ നേതാക്കൾ കോൺഗ്രസ് സമരത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ജനാധിപത്യത്തിന് ആശങ്കാജനകമാണെന്നും പറയുന്നു.പത്ര ചൗൾ കേസിൽ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് സാമ്‌നയുടെ ചീഫ് എഡിറ്ററായി ഉദ്ധവ് താക്കറെ ചുമതലയേറ്റതിന് പിന്നാലെയാണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അഭിനന്ദിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാര്‍ പ്രതിപക്ഷനേതാക്കളെ ഇഡിയെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും എഡിറ്റോറിയല്‍കുറ്റപ്പെടുത്തുന്നു.

ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ആശങ്കപ്പെടുത്തുന്നതാണ്. ഇഡിയെ ഉപയോഗിച്ച്, മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കുകയും,പാര്‍ട്ടിയെ പിളര്‍ത്തി പുതിയ സര്‍ക്കാരിനെയാണ് ബിജെപി അധികാരത്തില്‍ എത്തിച്ചത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ കത്തുന്ന വിഷയങ്ങളിൽ പോലും ശബ്ദം അടിച്ചമർത്തപ്പെടുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരെയും ശിവസേന രംഗത്തുവന്നു.“നിസാര കാരണങ്ങളാൽ ടിഎംസി എംപിമാർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല . ഇഡിയുടെയും സിബിഐയുടെയും രാഷ്ട്രീയ നടപടികൾ ബംഗാളിൽ കൂടിയിരിക്കുയാണ്. അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് ബിജെപിയെ നേരിടാൻ ഒന്നിക്കാൻ പ്രതിപക്ഷ പാർട്ടികളെ ഉദ്ബോധിപ്പിക്കുകയാണ് എഡിറ്റോറിയല്‍ ലേഖനം. 

Eng­lish Sum­ma­ry: Shiv Sena mouth­piece empha­sizes oppo­si­tion uni­ty against BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.