പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സച്ചിന്‍ ബിഷ്ണോയി അസര്‍ബൈജനാലില്‍ പിടിയിൽ. ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറിന്റെയും അനുയായിയാണ് സച്ചിന്‍ ബിഷ്ണോയി.
തിലക് രാജ് ടൊടേജ എന്ന് വ്യാജ പേരിലാണ് സച്ചിന്‍ ബിഷ്ണോയി ഇന്ത്യ വിട്ടത്. സന്‍ഗം വിഹാര്‍, ഡല്‍ഹി എന്ന വിലാസത്തിലാണ് പാസ്പോര്‍ട്ട്. പാസ്പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ക്കായി ഡല്‍ഹിയിലെ പാസ്പോര്‍ട്ട് ഓഫീസില്‍ സച്ചിന്‍ ബിഷ്ണോയി എത്തിയിരുന്നതായും പഞ്ചാബ് പൊലീസ് അറിയിച്ചു. അതേസമയം സച്ചിന്‍ ബിഷ്ണോയിയെ വിട്ടുകിട്ടുന്നതിന് അസര്‍ബൈജാന്‍ സര്‍ക്കാരിനെയും പൊലീസിനെയും ബന്ധപ്പെടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മൂസെവാലയെ കൊലപ്പെടുത്തിയത് താനാണെന്ന് മേയ് 29ന് സ്വദേശമായ മാന്‍സയില്‍വച്ച് സച്ചിന്‍ ബിഷ്ണോയി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു.
മൂസെവാല കൊലപാതകവുമായി ബന്ധപ്പെട്ട് 26ന് 1850 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടെ 24 പേരാണ് പ്രതികള്‍.
ഗായകനും രാഷ്‌ട്രീയക്കാരനുമായ സിദ്ദു മൂസാവാല മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
English Summary: Siddu Moosewala murder; The main accused is under arrest
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.