10 February 2025, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 20, 2024
December 18, 2024
November 13, 2024
August 5, 2024
July 31, 2024
June 10, 2024
May 13, 2024
April 24, 2024

സിമി നിരോധനം അഞ്ച് വര്‍ഷം കൂടി നീട്ടി

Janayugom Webdesk
ന്യൂ‍ഡല്‍ഹി
January 29, 2024 11:09 pm

സ്റ്റുഡന്റസ് ഇസ്ലാമിക് മുവ്മെന്റ് ഓഫ് ഇന്ത്യ (സിമി ) നിരോധനം അഞ്ച് വര്‍ഷം കൂടി നീട്ടി. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ‌്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം നീട്ടുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

2001ല്‍ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാരാണ് ആദ്യം സിമിയെ നിരോധിച്ചത്. അതിന് ശേഷം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും സംഘടനയുടെ നിരോധനം നീട്ടുകയായിരുന്നു. പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും. സമാധാനത്തിനും സാമുദായിക സൗഹാർദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു. 

Eng­lish Sum­ma­ry: SIMI ban extend­ed for anoth­er five years

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.