15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 4, 2024
July 6, 2024
January 20, 2024
September 28, 2023
September 8, 2023
August 10, 2023
July 15, 2023
July 12, 2023
June 28, 2023
April 29, 2023

ഉത്തരകൊറിയ ഒന്നിലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ

Janayugom Webdesk
സിയോൾ
March 20, 2022 10:40 pm

ഉത്തരകൊറിയ ഒന്നിലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചെന്ന ആരോപണവുമായി ദക്ഷിണകൊറിയ. ഉത്തരകൊറിയയുടെ പുതിയ ആണവ‑സായുധ പരീക്ഷണങ്ങൾ മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിക്കുന്നതായും ദക്ഷിണകൊറിയ ആരോപിച്ചു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് പ്രവിശ്യയിലെ തെക്കന്‍ ഭാഗത്ത് നിന്ന് ഒരു മണിക്കൂര്‍ നേരത്തേക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ജലാശയങ്ങളിലേക്ക് നാല് വിക്ഷേപണങ്ങൾ നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. സംഭവവികാസങ്ങളെ തുടർന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരുകയും പ്രതിരോധ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

വിക്ഷേപണങ്ങളുടെ ഉദ്ദേശ്യം വിലയിരുത്തി വരികയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഞായറാഴ്ച റോക്കറ്റുകൾ പ്രയോഗിക്കുന്നത്. ഉത്തരകൊറിയയുടെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായിരിക്കാം ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഈ വർഷം മാത്രം ഉത്തരകൊറിയ നിരോധിത ആയുധങ്ങളുടെ ഒരു നിര തന്നെ വിക്ഷേപിച്ചിട്ടുണ്ടെന്നും ദക്ഷിണകൊറിയ കൂട്ടിച്ചേര്‍ത്തു. പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കപ്പെടുന്ന ഈ റോക്കറ്റുകളെ ഉത്തരകൊറിയയുടെ പുതിയ ഐസിബിഎം സംവിധാനങ്ങളായാണ് ദക്ഷിണകൊറിയയും അമേരിക്കയും വിശേഷിപ്പിക്കുന്നത്. 3,500 മൈലിലധികം (5,600 കിമീ) ദൂരപരിധിയുള്ള ഭൂതല ആണവ‑സായുധ ബാലിസ്റ്റിക് മിസൈലുകളാണ് ഐസിബിഎം.

eng­lish summary;South Korea says North Korea has launched mul­ti­ple rockets

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.