ശ്രീനിവാസന്‍ വധ കേസുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കൂടി അറസ്റ്റില്‍. കേസിലെ പ്രതികളെ രഹസ്യമായി പാര്‍പ്പിക്കുന്നതിനും, രക്ഷപ്പെടുന്നതിന് വാഹനങ്ങളും മറ്റും നല്‍കുകയും ചെയ്തു സഹായിച്ച പട്ടാമ്പി കൊപ്പം കുലുക്കല്ലൂർ മപ്പാട്ടുകര തോട്ടിങ്ങൽ വീട്ടില്‍, മൂസയുടെ മകന്‍ സെയ്താലി (37), കൊപ്പം കരിയനാട് കൂട്ടിലിങ്കൽ തൊടിയില്‍ ഹുസൈനാർ മകന്‍ റഷീദ് (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ശ്രീനിവാസന്‍ വധക്കേസില്‍ 46-ാം പ്രതിയായ സെയ്താലി പോപ്പുലര്‍ ഫ്രണ്ട് കുലുക്കല്ലൂർ ഏരിയ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 15ന് മേലാമുറിയിലെ ബൈക്ക് ഷോറൂമില്‍ അതിക്രമിച്ചു കയറിയ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകക്കേസില്‍ ഇതുവരെ 47 പേരെയാണ് പ്രതികളായി ചേർത്തിട്ടുള്ളത്. ഇവരില്‍ പോപ്പുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി, രണ്ടു മണ്ഡലം സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 37 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
English Summary:Srinivasan murder: Two more Popular Front leaders arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.