27 April 2024, Saturday

Related news

February 16, 2024
February 8, 2024
January 19, 2024
December 14, 2023
December 2, 2023
December 2, 2023
October 27, 2023
October 20, 2023
October 14, 2023
October 1, 2023

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നാളെ വിരമിക്കും

Janayugom Webdesk
തിരുവനന്തപുരം
June 29, 2023 1:26 pm

സംസ്ഥാന പൊലീസ് മേ­ധാവി അനില്‍കാന്ത് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ടു വ­ര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി പ്ര­വര്‍ത്തിച്ചത്. ഡല്‍ഹി സ്വദേശിയാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സ­യന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1988 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ കേരളാ കേഡറില്‍ പ്രവേശിച്ചു.
റോഡ് സുരക്ഷാ കമ്മിഷണര്‍ സ്ഥാനത്ത് നിന്നാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്. എഎസ്‌പി ആയി വയനാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെ­യില്‍വേ എ­ന്നിവിടങ്ങളില്‍ എസ്‌പി ആ­യി പ്രവര്‍ത്തിച്ചു.തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അ­സിസ്റ്റന്റ് ഡയറക്ടര്‍ ആയി. 

മടങ്ങിയെത്തിയശേഷം പൊലീസ് ട്രെയിനിങ് കോളജി­ല്‍ പ്രിന്‍സിപ്പളായി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍, മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്‌പി, സ്പെ­ഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എ­ന്നിവിടങ്ങളില്‍ ഡിഐജി, സ്പെഷ്യല്‍ ബ്രാ­ഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐജി, അഡിഷണല്‍ എ­ക്സൈസ് കമ്മിഷണ­ര്‍, കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷ­ന്‍ ചെ­യര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, സ്റ്റേറ്റ് ക്രൈം റെ­ക്കോര്‍ഡ്സ് ബ്യൂറോ എഡിജിപി, ഫയര്‍ഫോഴ്സ്, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്­സോണ്‍, ക്രൈംബ്രാഞ്ച് എ­ന്നിവിടങ്ങളില്‍ എഡിജിപി, ജ­യില്‍ മേധാവി, വിജിലന്‍സ് ആ­ന്റ് ആ­ന്റി കറപ്ഷന്‍ ബ്യൂ­റോ തലവന്‍, ഗതാഗത കമ്മിഷണര്‍ എ­ന്നീ ചുമതലകള്‍ വ­ഹിച്ചിട്ടുണ്ട്. വിടവാങ്ങല്‍ പരേഡ് വെള്ളിയാഴ്ച രാവിലെ 7.45ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വെളളിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

Eng­lish Summary:State police chief Anilka­nth will retire tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.