5 May 2024, Sunday

സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് വടകരയിൽ തുടങ്ങി

Janayugom Webdesk
വടകര
November 11, 2022 5:33 pm

കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് സ്പീഡ് സ്കേറ്റിങ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് വടകരയിൽ തുടങ്ങി. നാരായൺ നഗർ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ 14 ജില്ലകളിൽ നിന്നായി ദേശീയ മെഡൽ ജേതാക്കളടക്കം ആയിരത്തോളം സ്കേറ്റിങ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. അഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ള ആൺ, പെൺ താരങ്ങൾ മുതൽ 30 ന് മുകളിലുള്ളവർവരെ മത്സരത്തിനെത്തിയിട്ടുണ്ട്. 

ഇൻലൈൻ, ക്വാഡ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിലെ റിങ്ക് റെയ്സ് മത്സരങ്ങൾക്കുശേഷം റോഡ് റെയ്സ് മത്സരങ്ങൾ കോഴിക്കോട് കുന്നമംഗലം സിഡബ്ള്യുആർഡിഎം റോഡിൽ ഇന്നു രാവിലെ ആറോടെ തുടങ്ങും. റോഡ് റെയ്സ് മത്സരങ്ങൾ ഞായറാഴ്ചയോടെ സമാപിക്കും. മത്സരത്തിന്റെ ഭാഗമായിട്ടുള്ള സ്കേറ്റ് ബോർഡിങ്, ആൽപൈൻ, ഡൗൺഹിൽ, റോളർ സ്കൂട്ടർ, റോളർ ഫ്രീസ്റ്റൈൽ മത്സരങ്ങൾ 14 മുതൽ കോഴിക്കോട് നടക്കും. 

12, 13 തീയതികളിൽ ആലപ്പുഴ വളവനാട് ആൽപൈൻ സ്പോർട്സ് സെന്ററിൽ സംസ്ഥാനതല ഇൻലൈൻ ഫ്രീസ്റ്റൈൽ, ആർട്ടിസ്റ്റിക് മത്സരങ്ങൾ നടത്തും. ചാമ്പ്യൻഷിപ്പിനു ശേഷം നടത്തുന്ന ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബറിൽ കർണാടകയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുമെന്ന് കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 

Eng­lish Summary:State Roller Skat­ing Cham­pi­onship start­ed in Vadakara
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.