3 February 2025, Monday
KSFE Galaxy Chits Banner 2

പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പോക്സോ കേസിൽ രണ്ടാനച്ഛന് ആജീവനാന്ത തടവ്

Janayugom Webdesk
കോ​ട്ട​യം
January 1, 2022 6:37 pm

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ന് ആ​ജീ​വ​നാ​ന്ത ത​ട​വ്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ്​ ത​ട​വ് വി​ധി​ച്ച​തെ​ങ്കി​ലും ഒ​ന്നി​ച്ച് അ​നു​ഭ​വി​ക്ക​ണം. കൂ​ടാ​തെ ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വും അ​നു​ഭ​വി​ക്ക​ണം. അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി ഒ​ന്ന് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ് ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​ണ്​ കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​രാ​യി​രു​ന്ന ഇ.​കെ. സോ​ൾ​ജി​മോ​ൻ, എം. ​ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി 26 സാ​ക്ഷി​ക​ളും 33 പ്ര​മാ​ണ​ങ്ങ​ളും ആ​റ് തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാജരാക്കി..
eng­lish sum­ma­ry; Step­fa­ther sen­tenced to life impris­on­ment in Poxo case
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.