സംസ്ഥാനത്ത് തെരുവ് നായ വിഷയം അതീവ ഗൗരവമുള്ളതാണെന്നും നാളെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ തലത്തിൽ യോഗം ചേരുമെന്നും മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് വിശദമായ കർമ്മ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ പയ്യന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തെരുവ് നായ വിഷയത്തിൽ സർക്കാർ ഏകോപിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. 152 ബ്ലോക്കുകളിൽ എബിസി കേന്ദ്രങ്ങൾ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ 30 എണ്ണം സജ്ജമാക്കി കഴിഞ്ഞു. വളർത്തുനായ്ക്കൾക്ക് ലൈസൻസിംഗ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: Stray dog issue: Minister MB Rajesh said that a meeting will be held at the official level
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.