March 25, 2023 Saturday

Related news

March 22, 2023
March 22, 2023
March 20, 2023
March 19, 2023
March 9, 2023
March 6, 2023
March 3, 2023
February 28, 2023
February 22, 2023
February 21, 2023

റോഡരികില്‍ കെഎസ്ഇബി ജീവനക്കാര്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതരപരിക്ക്

Janayugom Webdesk
കോഴിക്കോട്
January 29, 2023 6:39 pm

കെഎസ്ഇബി ജീവനക്കാര്‍ റോഡരികില്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരപരിക്ക്. കൊയിലാണ്ടി പൊയില്‍ക്കാവില്‍ അര്‍ണവ് എന്ന കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനുപയോഗിക്കുന്ന തോട്ടി റോഡരികില്‍ അശ്രദ്ധമായ വെച്ചിരിക്കുകയായിരുന്നു. സൈക്കിളില്‍ പോവുകയായിരുന്ന അര്‍ണവ് മറുവശത്ത് നിന്ന് വാഹനങ്ങള്‍ വന്നതുകൊണ്ട് സൈഡിലേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടിയില്‍ കയറി ചവിട്ടുകയായിരുന്നു. അശ്രദ്ധമായി പണിയായുധം വെച്ച് അപകടമുണ്ടാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കുട്ടിയുടെ കാലിന്റെ ഒരു ഭാഗം ചീന്തിപ്പോയെന്നും അര്‍ണവിന്റെ അമ്മ പറഞ്ഞു. ത്വക്കുള്‍പ്പെടെ പോയതിനാല്‍ തുന്നലിടുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി മാത്രമാണ് ഇനിയുള്ള മാര്‍ഗമെന്നും അതിനെക്കുറിച്ച് പത്ത് ദിവസത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി അവര്‍ പറഞ്ഞു.

Eng­lish Sum­ma­ry: stu­dent injured after being hit by a work tool care­less­ly placed by kseb staff
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.