1 May 2024, Wednesday

Related news

April 8, 2024
April 6, 2024
March 11, 2024
March 8, 2024
February 29, 2024
February 27, 2024
January 13, 2024
December 17, 2023
November 7, 2023
November 4, 2023

ടി ശിവദാസമേനോന്റെ സംസ്കാരം ഇന്ന്

Janayugom Webdesk
June 29, 2022 8:27 am

മുതിർന്ന സിപിഐ(എം) നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോന്റെ സംസ്കാരം ഇന്ന്. രാവിലെ 10.30ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ് ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കും.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്റെ മൃതദേഹം മൂന്ന് മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നിന്ന് നിരവധിപേരാണ് എത്തിയത്.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സി പി ഐ എം നേതാക്കളായ എളമരം കരീം എംപി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി ടീച്ചർ, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുൽവഹാബ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

Eng­lish summary;T Sivadasa Menon passedaway

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.