March 22, 2023 Wednesday

പാകിസ്ഥാനില്‍ പൊലീസ് ആസ്ഥാനത്തിന് സമീപം താലിബാന്‍ ആക്രമണം; ഒരു മരണം

Janayugom Webdesk
ബലൂചിസ്ഥാന്‍
February 5, 2023 5:31 pm

പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ‑താലിബാന്‍ ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. 

കഴിഞ്ഞ 30ന് പെഷവാറിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പാക് താലിബാനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ താലിബാന്‍ നേതാക്കളെ കാണുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

Eng­lish Sum­ma­ry; Tal­iban attack near police head­quar­ters in Pak­istan; a death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.