June 3, 2023 Saturday

Related news

May 30, 2023
May 22, 2023
May 18, 2023
April 20, 2023
February 14, 2023
January 21, 2023
January 11, 2023
January 2, 2023
November 17, 2022
October 30, 2022

ജമ്മു കശ്മീരില്‍ വീണ്ടും സ്‌ഫോടനം; ഒരു കുട്ടി മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗര്‍
January 2, 2023 3:41 pm

ജമ്മു കശ്മീരില്‍ വീണ്ടും സ്‌ഫോടനം. ജമ്മുവിലെ രജൗരി ജില്ലയിലുള്ള ധാന്‍ഗ്രി ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറിലെത്തിയ തോക്കുധാരികളായ ചിലര്‍ സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ജമ്മുവില്‍ 12 മണിക്കൂറിനിടയില്‍ നടന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ഞായറാഴ്ച ഇതേ സ്ഥലത്തു നടന്ന സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം സ്‌ഫോടനം നടന്നേക്കാമെന്ന് സംശയിക്കുന്ന മറ്റു സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും സ്‌ഫോടനശ്രമം തടയാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും ജമ്മു അഡീഷണല്‍ ഡിജിപി മുകേഷ് സിങ് അറിയിച്ചു.

Eng­lish Sum­ma­ry: ter­ror­ist attack in jam­mu and kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.