പത്തുവയസുള്ള ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ബന്ധുകൂടിയായ പ്രതിക്ക് 64 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാർ ആണ് ശിക്ഷ പ്രഖ്യാപിച്ചത്.
2020 ഫെബ്രുവരിയില്‍ പട്ടാമ്പി കൊപ്പത്താണ് കേസിനാസ്പദമായ സംഭവം. തിരുവേഗപ്പുറ, മാമ്പറ്റ വീട്ടിൽ ഇബ്രാഹിം (40) ആണ് പ്രതി. ഇബ്രാഹിം താമസിച്ചു വന്നിരുന്ന വാടക ക്വാര്‍ട്ടേഴ്സിലേക്ക് പത്തുവയസുകാരനെ വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് അവശനായ കുട്ടി കരഞ്ഞുകൊണ്ട് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊപ്പം എസ്ഐ എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂർത്തിയാക്കിയത്. കുട്ടിയുടെ ബന്ധുകൂടിയായ ഇബ്രാഹിം എന്ന നാൽപതുകാരനില്‍ നിന്നും രണ്ട് ലക്ഷം രൂപ പിഴത്തുക ഈടാക്കി കുട്ടിയുടെ അക്കൗണ്ടി നിക്ഷേപിക്കാനും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷാ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.
English summary;The accused was sentenced to 64 years rigorous imprisonment and fined Rs 2 lakh
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.