27 May 2024, Monday

ഓട്ടോറിക്ഷ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

Janayugom Webdesk
April 12, 2022 9:52 pm

പാൽ വിതരണത്തിന് പോയ ഓട്ടോറിക്ഷ മറിഞ്ഞ് ക്ഷീര സംഘം ജീവനക്കാരനായ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ അറയ്ക്കൽ സൊസൈറ്റി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇടയം ഉഷാ മന്ദിരത്തിൽ ഷാജി (43)യ്ക്കാണ് പരിക്കേറ്റത്. തടിക്കാട് ഭാഗത്ത് നിന്നും പാലുമായി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ചയിലുള്ള വീട്ട് മുറ്റത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ഷാജിയെ ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഷാജിയ്ക്ക് ഇരു തോളുകൾക്കും, നടുവിനുമാണ് പരിക്കേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.