26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 26, 2025
April 22, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 18, 2025
April 16, 2025

ഗോവയില്‍ അധികാരത്തിനായി ബിജെപിയും, കോണ്‍ഗ്രസും അണിയറയില്‍ നീക്കങ്ങള്‍ തുടങ്ങി

പുളിക്കല്‍ സനില്‍രാഘവന്‍
March 4, 2022 5:04 pm

ഗോവയില്‍ അധീകരം നിലനിര്‍ത്താന്‍ ബിജെപിയും, തങ്ങളുടെ കഴുവുകേടിനാല്‍ നഷ്ടമായ അധികാരം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയാണ്യഗോവയിൽ ഇക്കുറ തൂക്കുസഭയ്ക്ക് സാധ്യത ഉണ്ടെന്ന പ്രവചനങ്ങളാണ് പ്രീ പോൾ സർവ്വേകൾ നടത്തിയത്

ഇതോടെ ഫലം വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ എന്തുവിലകൊടുത്തും അധികാരം നേടിയെടുക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് പാർട്ടികൾ. തിരഞ്ഞെടുപ്പിന് ശേഷം ചെറുപാർട്ടികളുമായി സഖ്യത്തിലെത്താനുള്ള സാധ്യതകളാണ് ബി ജെ പി തേടുന്നത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി നേതൃത്വവുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തി.2017 ൽ എം ജി പിയുടേയും ഗോവ ഫോർവേഡ് പാർട്ടിയുടേയും പിന്തുണയോടെയാണ് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലേറിയത്

എന്നാൽ പിന്നീട് ഇരു പാർട്ടികളും സഖ്യം ഉപേക്ഷിച്ചു. നിലവിൽ എം ജി പി തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജി എഫ് പി കോൺഗ്രസുമായും സഖ്യത്തിൽ മത്സരിച്ചു. ശക്തമായ പോരാട്ടങ്ങളാണ് പല മണ്ഡലങ്ങളിലും നടന്നതെന്നിരിക്കേ കടുത്ത ആശങ്കയിലാണ് ബി ജെ പി ക്യാമ്പ്. ഈ സാഹചര്യത്തിലാണ് മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ ചെറു പാർട്ടികളുമായുള്ള സഖ്യം ബിജെപി പരിശോധിക്കുന്നത്. അതേസമയം തങ്ങൾ തൃണമൂലിനൊപ്പം സഖ്യത്തിലാണെന്നും ഫലത്തിന് ശേഷം കൂട്ടായ തിരുമാനം കൈക്കൊള്ളുമെന്നുമാണ് എം ജി പി നേതാവ് ദവലിക്കർ പ്രതികരിച്ചത്

എന്നാല്‍ ഗോവയില്‍ 2017 ല്‍ സംഭവിച്ചത് പോലത്തെ തിരിച്ചടിയും എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്കും ഇത്തവണ ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാവായ മൈക്കിള്‍ ലോബോ. താനടക്കമുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി ജെ പിയിലേക്ക് കൂടുമാറുമെന്ന രീതിയില്‍ ചിലർ അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭാര്യ ദലീലയ്‌ക്കൊപ്പം ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറുകയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും ചെയ്ത ലോബോ ഉള്‍പ്പടേയുള്ളവർ ഫലം പുറത്ത് വന്നതിന് പിന്നാലെ ബി ജെ പിയില്‍ ചേർന്നേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

അടുത്ത ദിവസംതന്നെ ഫല പുറത്തുവരും. എംഎൽ എമാർ വേർതിരിഞ്ഞുവെന്ന അഭ്യൂഹമാണ് ഇപ്പോഴെ പരക്കുന്നത്. എന്നാല്‍ ഇതുവരെ ആരും എം എല്‍ എമാരായ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകളിൽ ഗോവക്കാർ വിശ്വസിക്കരുത്. അതിന് ഇരയാകരുത്. ഇത് സത്യമല്ല. എം എൽ എമാരാകുന്ന കോൺഗ്രസ് സ്ഥാനാർഥികൾ ആരും എവിടേക്കും കൂറുമാറില്ല”- മൈക്കിള്‍ ലോബോ പറഞ്ഞു

എല്ലാ കോണ്‍ഗ്രസ് എം എല്‍ എമാരും ചേർന്ന് ഒരു നല്ല സർക്കാറും ഭരണവും ഗോവയ്ക്ക് നല്‍കും. മാർച്ച് 10 ഉച്ചകഴിഞ്ഞ് 3 മണിയോടെ പൂർണ്ണ ഫലം പുറത്തുവരും, 5 മണിയോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും വ്യാഴാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മൈക്കിള്‍ ലോബോ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല

എല്ലാവരും ഒറ്റക്കെട്ടാണ്.കോണ്‍ഗ്രസുകാർ ആരും അങ്ങോട്ട് പോവുന്നില്ല. എന്നാല്‍ മറ്റ് പാർട്ടികളിൽ നിന്നുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഒരു സ്വതന്ത്രനോ സഖ്യ കക്ഷിയായ എം ജി പിയിൽ നിന്നുള്ളവരപോ (മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി) ബി ജെ പിയിൽ ചേരില്ല. രണ്ട് തവണ എം ജി പിയെ തകർക്കാൻ ശ്രമിച്ചവരാണ് ബി ജെ പിയെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചൂണ്ടിക്കാണിച്ചു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയന്ന് വരിന്നിരുന്നു. എന്നാൽ ഗോവ ഫോർവേഡിന്റെയും എം ജി പിയുടെയും സഹായത്തോടെ ബി ജെ പി സർക്കാർ രൂപീകരിക്കുകയായിരുന്നു

2019ൽ പാർട്ടിയിലെ 15 നിയമസഭാ സാമാജികരിൽ 10 പേരും ബി ജെ പിയിലേക്ക് കൂറുമാറിയതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.2019 ൽ ദവലിക്കറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതോടെയാണ് എം ജി പിയും ബി ജെ പിയും ത്മിലുള്ള ബന്ധം ഇടയുന്നത്. മാത്രമല്ല എം ജി പിയുടെ അംഗങ്ങളെ ബി ജെ പി അടർത്തിയെടുക്കുകയും ചെയ്തിരുന്നു. 2017 ൽ ദവിൽക്കർ ഉൾപ്പെ മൂന്ന് എം എൽ എമാരായിരുന്നു എം ജി പിക്ക് ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണ ശേഷംനിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു

എന്നാൽ ഇതിന് പിന്നാലെ എം ജി പിയിലെ രണ്ട് എം എൽ എമാർ ബി ജെ പിയിൽ ലയിക്കുകയും ചെയ്തിരുന്നു. നേരത്തേ 2007 ൽ അന്നത്തെ ദിഗംബർ കാമത്ത് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പിയുടെ നീക്കത്തെ എം ജി പി പിന്തുണച്ചിരുന്നു. തുടർന്ന് എം ജി പിയുടെ എം എൽ എമാരെ അയോഗ്യരാക്കിയിരുന്നു. പിന്നീട് 2012 ൽ ബി ജെ പിയുമായി സഖ്യത്തിലായിരുന്നു എം ജി പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് കൂറ്റൻ വിജയം നേടാനും പാർട്ടിക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടതോടെ പുതുതായി ലക്ഷ്മികാന്ത് പരേസ്കർ മുഖ്യമന്ത്രിയായി നിയമിതനായി. എന്നാൽ പിന്നീട് ലക്ഷ്മികാന്തുമായും ദവലിക്കറും തമ്മിൽ ഇടഞ്ഞിരുന്നു 

അതേസമയം, വോട്ടെടുപ്പിന് മുന്നോടിയായി ബി ജെ പി കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ചോർത്തുവെന്ന ആരോപണവുമായി പി സി സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിജെപി നേതാക്കൾ വാടകയ്‌ക്കെടുത്ത ഒരു സ്വകാര്യ ഏജൻസി ഞങ്ങളുടെ പാർട്ടി നേതാക്കളുടെ ഫോൺ ചോർത്തുന്ന വിവരം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നമ്മൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന് അവർക്കറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫോണ്‍ ചോർത്താനായി അവർ ഒരു ഏജൻസിയെ നിയമിക്കുകയും ഞങ്ങളുടെ ഫോണുകൾ ചോർത്തുകയും ചെയ്യുകയാമ്. ഈ രംഗത്തെ ഒരു വിദഗ്‌ധൻ എന്നെ കാണാൻ വന്ന് എന്റെ ഫോൺ ടാപ്പ് ചെയ്‌തതായി അറിയിക്കുകയായിരുന്നു. ദിഗംബർ കാമത്തിന്റേയും മൈക്കിൾ ലോബോയുടെ ഫോൺ ചോർത്തുന്നതായി കോണ്‍ഗ്രസിന് പരാതി ശകതമാണ് 

Eng­lish Sum­ma­ry: The BJP and the Con­gress have been vying for pow­er in Goa

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.