27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 27, 2024
July 23, 2024
July 22, 2024
July 6, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024
February 1, 2024
January 29, 2024

കേന്ദ്രത്തിന്റേത് പ്രവാസികളെ തിരിഞ്ഞു നോക്കാത്ത ബജറ്റ്: ബഹ്റൈൻ നവകേരള

Janayugom Webdesk
മനാമ
February 3, 2023 4:28 pm

കേന്ദ്രത്തിന്റേത് പ്രവാസികളെ തിരിഞ്ഞു നോക്കാത്ത ബജറ്റാണ് എന്ന് ബഹ്റൈൻ നവകേരള. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ പ്രവാസികളെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ ബജറ്റെന്നും നവകേരള വിമര്‍ശിച്ചു .ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല. 

കോർപ്പറേറ്റ് മേഖലയ്ക്ക് നികുതി ഇളവിന്റെ തലോടലാണ് കേന്ദ്ര ബജറ്റിന്റെ നീക്കിയിരിപ്പുകള്‍. കോര്‍പ്പറേറ്റുകളെ സംതൃപ്തിപ്പെടുത്തുന്നതിനും അതുവഴി സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പോഷിപ്പിക്കുന്നതാണ് ബജറ്റ് എന്നും ബഹ്റൈൻ നവകേരള ആരോപിച്ചു. പ്രവാസി ഭാരതീയ സമ്മേളനത്തിൽ നൽകിയത് വെറും മോഹന വാഗ്ദാനങ്ങൾ മാത്രമായിരുന്നെന്ന് തിരിച്ചറിവ് പ്രവാസികളിൽ വേദന ഉളവാക്കി. വിലക്കയറ്റം തടയാനോ, ഇടപെടാനോ ഉള്ള യാതൊരു നടപടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

തൊഴിലില്ലായ്മ റിക്കോർഡ് ഉയരത്തിൽ നിൽക്കുകയാണെങ്കിലും തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച് സാധാരണ ജനങ്ങളെ തെരുവിൽ ആക്കി. അടുത്ത പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തട്ടിക്കൂട്ടിയ ബജറ്റാണിത് എന്നും നവകേരള ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: The Cen­ter’s bud­get does not look back at the expa­tri­ates: Bahrain Navakerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.