4 October 2024, Friday
KSFE Galaxy Chits Banner 2

Related news

February 2, 2023
August 5, 2022
June 14, 2022
June 13, 2022
June 11, 2022
June 5, 2022
June 2, 2022
May 26, 2022
May 26, 2022
May 26, 2022

രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
June 14, 2022 1:13 pm

വികസനങ്ങള്‍ അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണ് പ്രതിപക്ഷ സമരങ്ങളെന്നും വികസനം മുടക്കാനുള്ള രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം രാഷ്ട്രീയ സമരങ്ങളെ രാഷ്ട്രീയമായി നേരിടണമെന്നും ഇഎംഎസ് അക്കാദമിയില്‍ നടന്ന നവകേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നു. ജനങ്ങളെ തന്നെ അതിനെതിരായി അണിനിരത്താണും പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്. അതോടൊപ്പം മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളംസമഗ്രമായി വികസിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുകയാണ്. അത് മനസിലാക്കിയാണ് ജനം തുടര്‍ഭരണം നല്‍കിയത്. വ്യാവസായിക, കാര്‍ഷിക, പശ്ചാത്തല വികസന മേഖലകളിലെല്ലാം കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് മുന്നേറുന്നത്. ഈ വികസന മുന്നേറ്റം തങ്ങള്‍ക്ക് എന്തോ ദോഷംചെയ്യും എന്ന് ചിന്തിക്കുന്നവരാണ് യുഡിഎഫും ബിജെപിയും. എല്‍ഡിഎഫ് ഏറ്റെടുത്ത വിധം വികസനം നടക്കരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ കാണുന്ന എതിര്‍പ്പുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; The Chief Min­is­ter said that polit­i­cal strug­gles should be faced politically

You may also like this video;

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.