സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ അസാങ്കേതികത്വം ഒന്നുമില്ലെന്ന് വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിലുള്ളത്.
2020 ഒക്ടോബര്‍ 13ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ചോദ്യമുന്നയിച്ചത്. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് സ്വപ്ന സുരേഷ് തന്നെ കണ്ടതെന്നും അതില്‍ അത്ഭുതമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്‍ണരൂപം:
‘കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് അവര്‍ എന്നെ കാണാന്‍ വന്നത്. ആ നിലയ്ക്കാണ് അവരെ എനിക്ക് പരിചയമുള്ളത്. അതുതന്നെയാണ് വസ്തുതയും. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവരും ഒപ്പമുണ്ടായിരുന്നു. കോണ്‍സുലേറ്റ് ജനറലും ചീഫ് മിനിസ്റ്ററും തമ്മില്‍ കാണുന്നതില്‍ ഒരു അസാങ്കേതികത്വവുമില്ല. അവര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍, പോയാലും ഇല്ലെങ്കിലും ക്ഷണിക്കുക എന്നത് മര്യാദയാണല്ലോ, അതിന് കോണ്‍സുലേറ്റ് ജനറലിനൊപ്പം സ്വപ്നയും എന്നെ കാണാന്‍ വന്നിരുന്നു. ശിവശങ്കറിനെ ചുമതലപ്പെടുത്തിയോ എന്ന് ചോദിച്ചാല്‍ ഓര്‍ക്കുന്നില്ല, പക്ഷെ ഓഫീസിലാരെയാണ് ബന്ധപ്പെട്ടത് എന്ന് ചോദിച്ചാല്‍ സ്വാഭാവികമായി എന്റെ സെക്രട്ടറി എന്ന നിലയ്ക്ക് ശിവശങ്കറിനെ ബന്ധപ്പെട്ടോളൂ എന്ന് പറയുന്നതില്‍ ഒരു അതിശയവുമില്ല. സ്വപ്ന സുരേഷ് ശിവശങ്കറിനൊപ്പം നിരവധി തവണ വന്നിട്ടുണ്ട്’. മുഖ്യമന്ത്രി വീഡിയോയില്‍ പറയുന്നു.
തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായിട്ടാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചത്.
English Summary: The CM had earlier responded to Swapna Suresh’s allegations: Watch the video
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.