27 April 2024, Saturday

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Janayugom Webdesk
കൊച്ചി
May 26, 2023 7:24 pm

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി കലൂരിലെ വിചാരണക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ചികിത്സയുടെ ആവശ്യത്തിനായാണ് ശിവശങ്കർ ഇടക്കാല ജാമ്യം തേടിയത്. മൂന്നരമാസമായി ജയിലിലാണ് ശിവശങ്കർ. നേരത്തെ ഹെെക്കോടതിയും വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ശിവശങ്കറിന് ആവശ്യമുള്ള ചികിത്സ നൽകുന്നുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. 

Eng­lish Summary:The court reject­ed M Sivashankar’s bail plea

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.