27 April 2024, Saturday

Related news

April 6, 2024
February 24, 2024
February 19, 2024
January 10, 2024
December 24, 2023
December 23, 2023
December 18, 2023
August 23, 2023
August 13, 2023
May 24, 2023

എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ: ശരീരമാസകലം ചതവേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത് പൊലീസുകാര്‍

Janayugom Webdesk
ഇ​ടു​ക്കി
April 27, 2023 9:09 pm

മൂന്നാം ക്ലാസുകാരിക്ക് നേരെ ക്രൂരതകാട്ടി സ്വന്തം അമ്മ. ഇടുക്കിയിലാണ് എട്ടുവയസുകാരിയെ അമ്മ തല്ലിച്ചതച്ചത്. പരിക്കേറ്റ കുട്ടിയെ പൊലീസുകാര്‍ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വീട്ടമ്മ മർദ്ദിച്ച് പരിക്കേൽപ്പിച്ചത് തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെയാണെന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബന്ധു വെളിപ്പെടുത്തി. ഇവരുടെ രണ്ടാം വിവാഹത്തില്‍ കഴിച്ചതിൽ മറ്റൊരു കുട്ടിയുണ്ട്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. വീട്ടില്‍ അവധിക്കെത്തിയതാണ് കുട്ടി. ജോലിക്കുപോകാനായി ഇറങ്ങിയപ്പോഴാണ് കുട്ടിയെ യുവതി അതിക്രൂരമായി മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അരുതെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ സ്വന്തം കുഞ്ഞിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് പൊലീസിനെ വിളിച്ചതായും ബന്ധുപറഞ്ഞു. 

കുട്ടിയെ ആക്രമിച്ച വിവരം പൊലീസിൽ അറിയിച്ചതോടെ വീട്ടമ്മ രണ്ട് കുട്ടികളെയുമായി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. കമ്പംമെട്ട് പൊലീസ് എത്തിയാണ് കെട്ടിത്തുങ്ങിയ വീട്ടമ്മയെ തൂങ്ങിയ ഷാൾ അറുത്തുമാറ്റി രക്ഷപെടുത്തിയത്. സമീപം കുട്ടികൾക്കായി രണ്ട് ഷാളുകളും കെട്ടിയ നിലയിൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.