25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 31, 2024
April 13, 2024
March 15, 2024
November 8, 2023
October 19, 2023
October 10, 2023
August 18, 2023
June 16, 2023
November 16, 2022
July 17, 2022

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാർ അറസ്റ്റിൽ

Janayugom Webdesk
July 17, 2022 6:32 pm

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ച രണ്ട് വനിതാ ബാങ്ക് ജീവനക്കാരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട്ടിലെ മാറാമ്പുടത്തില്‍ ധരകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ രമ്യരാജൻ (32), സീതത്തോട് കൊച്ചുകൊയിക്കൽ കല്ലോൺ വീട്ടിൽ ഭൂവനമോൾ (34) എന്നിവരാണ് അറസ്റ്റിലായത്. 2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ 5 വരെയുള്ള കാലയളവിലാണ് സംഭവം. സ്ഥാപനത്തിൽ മാനേജരായിരുന്ന സീതത്തോട് റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ സ്ഥാപന ഉടമയായ കോട്ടയം വൈക്കം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യു സമർപ്പിച്ച ഹർജി ചിറ്റാർ പോലീസിന് അയച്ചുകിയിട്ടിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 23 നാണ് കേസ് എടുത്തത്. പ്രതികൾ ചേർന്ന് ആകെ 45, 42386 രൂപയുടെ നഷ്ടം വരുത്തി എന്നായിരുന്നു പരാതി. പ്രതികളുടെ ബന്ധുക്കളായ മിഥുൻ ബാലൻ, തുളസി, രാജി, പ്രകാശ് എന്നിവരാണ് മൂന്നുമുതൽ ആറുവരെയുള്ള മറ്റ് പ്രതികൾ, ഇവർക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവർ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ജൂൺ 30 ന് ഹാജരാവുകയും ജാമ്യത്തിൽ വിട്ടയക്കപ്പെടുകയും ചെയ്തു.
ഒന്നും രണ്ടും പ്രതികളായ രമ്യയും ഭുവന മോളും ജൂൺ 30 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചുവെങ്കിലും ഹാജരായിരുന്നില്ല. ഇതുപ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തു ഹാജരാക്കുന്നതിന് ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് ഒന്നാം പ്രതി 14 ന് റാന്നി കോടതിയിൽ കീഴടങ്ങുകയും, കോടതി റിമാൻഡ് ചെയ്ത് തിരുവനന്തപുരം വനിതാജയിലിൽ അയക്കുകയും ചെയ്തു. പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. സീതത്തോട്ടിലെത്തിച്ച് തെളിവെടുത്തു. അവിടുത്തെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും 20 പവൻ സ്വർണ ഉരുപ്പടികൾ പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരായി, ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി, തുടർന്ന് കോടതിയിൽ ഹാജരാക്കി. ഉടമ കുറച്ചുകാലം വിദേശത്തായിരുന്നു.
ഇക്കാലത്താണ് തിരിമറി നടന്നത്. പണയ ഉരുപ്പടികൾ രേഖകളിൽ തിരിമറി നടത്തിയശേഷം, വേറെ ബാങ്കുകളിൽ കൊണ്ടുവച്ച് പണമെടുക്കുകയായിരുന്നു. തൂക്കത്തിലും വിലയിലും തട്ടിപ്പ് നടത്തുകയും ചെയ്തു. ഉടമ തിരിച്ചെത്തിക്കഴിഞ്ഞാണ് തട്ടിപ്പും മോഷണവും കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഒന്നും രണ്ടും പ്രതികൾ ബന്ധുക്കളായ മറ്റു പ്രതികളുടെ പേരിലാണ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയത്. രമ്യയുടെ അമ്മ തുളസിയുടെ പേരിൽ പണയം വച്ച സ്വർണഉരുപ്പടികളാണ് ഇന്നലെ പോലീസ് കണ്ടെടുത്തത്. ബാക്കി പണയ ഉരുപ്പടികൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സണ്ണി ജോർജ്ജ്, എ എസ് ഐ ജോയ്, എസ് സി പി ഓ സുമേഷ്, സിപിഓ മാരായ ഗോകുൽ, അനീഷ്, മിഥുൻ, ചിഞ്ചു ബോസ് എന്നിവരാണ് ഉള്ളത്.

Eng­lish Sum­ma­ry: The employ­ees of the pri­vate finan­cial insti­tu­tion were arrest­ed for steal­ing the orna­ments by forg­ing doc­u­ments and steal­ing lakhs

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.