26 April 2024, Friday

കൊടിസുനിയെ ജയിലില്‍വച്ച് കൊല്ലാന്‍ ക്വട്ടേഷനെടുത്ത ഗുണ്ടാനേതാവിന് മര്‍ദ്ദനം

Janayugom Webdesk
വിയ്യൂര്‍
September 26, 2021 10:25 am

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടിസുനിയെ കൊല്ലാന്‍ ക്വട്ടേഷനെടുത്ത ഗുണ്ടാനേതാവിന് മര്‍ദ്ദനമേറ്റതായി പരാതി. വരയിടം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത് പ്രതീഷാണ് പരാതിയുമയി രംഗത്തെത്തിയത്. കൊടി സുനിയെ ജയിലില്‍വച്ചുതന്നെ വധിക്കാന്‍ പ്രതീഷ് അടങ്ങുന്ന സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതായി സുനിയുള്‍പ്പെടെയുള്ളവര്‍ സംശയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നുണ്ട്.

വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ കൊലപ്പെടുത്താൻ രണ്ട് സഹ തടവുകാർക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷൻ കൊടുത്തെന്നായിരുന്നു കൊടി സുനിയുടെ വെളിപ്പെടുത്തൽ. അയ്യന്തോൾ ഫ്‌ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദിനും തീവ്രവാദ കേസ് പ്രതി അനൂപിനും കൊലക്കേസ് പ്രതി പ്രതീഷിനുമാണ് ക്വട്ടേഷൻ നൽകിയതെന്നായിരുന്നു കൊടി സുനിയുടെ ആരോപണം.

അതേസമയം ജയിലിനുള്ളില്‍ തനിക്ക് മര്‍ദ്ദനമേറ്റതായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതീഷ് ജഡ്ജിയെ അറിയിച്ചു. ശരീരമാസകലം പരിക്കുകൾ ഉണ്ടെന്നും മൂത്രതടസ്സമുണ്ടെന്നും പ്രതീഷ് ജഡ്ജിയോട് പറഞ്ഞു. തുടർന്ന് വൈദ്യ പരിശോധനയ്‌ക്ക് ശേഷം പ്രതീഷിനെ ചാവക്കാട് സബ് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. താൻ അവശനാണെന്നും കോടതിയോടു ചില രഹസ്യ വിവരങ്ങൾ അറിയിക്കാനുണ്ടെന്നും പ്രതീഷ് പറഞ്ഞു. ഇതോടെ പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ അതിസുരക്ഷാ ജയിലിൽ നിന്നും മാറാനുള്ള പ്രതിയുടെ നീക്കമാണിതെന്ന് ജയിൽ അധികൃതർ പ്രതികരിച്ചു.

വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കുമ്പോഴാണ് പ്രതീഷ് പരാതി ഉന്നയിച്ചത്.

 

Eng­lish Sum­ma­ry: The goon­da leader who took the quo­ta­tion to kill Kodis­uni in jail was beaten

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.