30 April 2024, Tuesday

ആരോഗ്യ വിഭാഗം പരിശോധന നടത്തി

Janayugom Webdesk
പുനലൂർ
May 6, 2022 9:02 pm

പട്ടണത്തിലെ വിവിധ ഭക്ഷണശാലകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ പഴകിയ ആഹാര സാധനങ്ങളും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്കും കണ്ടെത്തി. ക്രമക്കേടുകൾ കണ്ടെത്തിയ കടകൾക്ക് നോട്ടീസ് നൽകി. പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരെ പിഴയടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരും. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ അത്തരം കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും കർശന നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഹെൽത്ത് സൂപ്പർവൈസർ ബി ടി സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ബി അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, അനിത എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.