മുൻ മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കണെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജ ജോസഫ് പി ചാലി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ ആ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കി.
English Summary:The High Court rejected the plea to disqualify Saji Cherian
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.