കെഎസ്ആർടിസിക്കുള്ള ഡീസലിന്റെ വില വർധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വില പുതുക്കി നിശ്ചയിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ഓയിൽ കമ്പനികളോട് കോടതി നിർദേശിച്ചിരുന്നു.
ഓയിൽ കമ്പനികൾ സമർപ്പിച്ച വിശദീകരണത്തിൽ ഇന്ന് വാദം നടക്കും. വില വർധിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
ഡീസൽ ലിറ്ററിന് 27 രൂപയിലധികം വർദ്ധിപ്പിച്ച നടപടി പിൻവലിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. ഡീസലിന് പൊതുവിപണിയെക്കാൾ 27 രൂപ അധികം കെഎസ്ആർടിസിയിൽ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിപണി വിലക്കെങ്കിലും കെഎസ്ആർടിസിക്ക് ഡീസൽ ലഭ്യമാക്കണം.
കെഎസ്ആർടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനം. നടപടി വിവേചനപരവും ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
English summary;The High Court will hear the petition filed by KSRTC today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.