5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024

യുവാവിന് മേല്‍ മൂത്രമൊഴിച്ച സംഭവം: വിമര്‍ശിച്ച ഗായികക്കെതിരെ കേസ്

Janayugom Webdesk
ഭോപ്പാല്‍
July 8, 2023 12:18 pm

മധ്യപ്രദേശിലെ സീധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിനെ വിമര്‍ശിച്ച് ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡിനെതിരെ കേസെടുത്ത് പൊലീസ്. ആര്‍.എസ്.എസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഭോപ്പാല്‍ പൊലീസ് ഗായിക നേഹയ്‌ക്കെതിരെ കേസെടുത്തത്.

സൂരജ് എന്നയാളാണ് പരാതി നല്‍കിയത്. ആര്‍ എസ് എസിന്റെ ഔദ്യോഗിക വേഷം ധരിച്ചയാള്‍ മുന്നിലിരിക്കുന്നയാളുടെ മുഖത്ത് മൂത്രമൊഴിക്കുന്ന ചിത്രമാണ് നേഹ പങ്കുവെച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 153 -ാം വകുപ്പനുസരിച്ച് നേഹയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അര്‍ധ നഗ്നനായ ഒരാള്‍ യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിക്കുന്ന കാരിക്കേച്ചറാണ് നേഹ ട്വിറ്റിലൂടെ പങ്കുവെച്ചത്. വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയുമാണ് മൂത്രമൊഴിക്കുയാളുടെ വേഷം. കാക്കി ഷോര്‍ട്‌സ് ഇട്ട് അടുത്ത് ആല്‍ നില്‍ക്കുന്നത് കാണാം. ഈ കാരിക്കേച്ചര്‍ പങ്കുവെച്ചതിലൂടെ ആര്‍ എസ്എസ് പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് നേഹക്കെതിരായ പരാതി.

ആർഎസ്എസും ആദിവാസി സമൂഹവും തമ്മിൽ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചതിനെ വിമര്‍ശിച്ചതിന് തനിക്കെതിരെ കേസെടുത്തെന്ന് നേഹ ട്വീറ്റ് ചെയ്തു. ഏത് പാര്‍ട്ടിയാണോ കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്നത് താന്‍ അവരോടൊപ്പമാണ്. സര്‍ക്കാര്‍ മാറും. എന്നാലും താന്‍ എപ്പോഴും പ്രതിപക്ഷത്തായിരിക്കുമെന്ന് നേഹ പറഞ്ഞു.

ENGLISH SUMMARY:The inci­dent of uri­nat­ing on a young man: Case against the crit­i­cized singer

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.