December 9, 2023 Saturday

Related news

July 20, 2023
June 24, 2023
June 23, 2023
May 22, 2023
February 26, 2023
January 31, 2023
January 29, 2023
January 25, 2023
January 6, 2023
January 4, 2023

നാട്ടുകാരെ രണ്ടു മാസം വിറപ്പിച്ച പുലി പിടിയില്‍

Janayugom Webdesk
പാലക്കാട്
March 18, 2022 3:11 pm

കഴിഞ്ഞ ജനുവരി മുതല്‍ ധോണിയിലെ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ പുലി ഒടുവില്‍ വനം വകുപ്പിന്റെ കെണിയില്‍. വെട്ടം തടത്തില്‍ ടി ജി മാണിയുടെ വീട്ടില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെ കോഴിയെ പുലി പിടികൂടുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നാണ് മാണിയുടെ വീട്ടില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. അതിനിടെ പുലിക്കൂട് നീക്കുന്നതിനിടെ കൈ കൂടിനകത്ത് കുടുങ്ങിയ വാര്‍ഡ് മെമ്പറുടെ കൈയില്‍ പുലി മാന്തുകയും ചെയ്തു.

പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനാണ് പരുക്കേറ്റത്. ധോണിയില്‍ ജനവാസ മേഖലയില്‍ പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് പുലിയിറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ലിജി ജോസഫ് എന്നയാളുടെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു. അന്ന് നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചുവെങ്കിലും പാലിച്ചിരുന്നില്ല. പിന്നീട് വ്യാഴാഴ്ചയും പുലി എത്തി കോഴിയെ പിടികൂടിയതോടെയാണ് വനംവകുപ്പ് രണ്ട് കൂടുകള്‍ സ്ഥാപിച്ചത്. ധോണിയില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനിടെ 17 ഇടങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും കൂട്ടിലാക്കിയ പുലിയുടെ ആക്രമണം ആദ്യമാണ്.

Eng­lish Sum­ma­ry: The leop­ard that ter­ror­ized the locals for two months has been captured

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.