10 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 1, 2024
October 29, 2024
October 16, 2024
October 15, 2024
October 10, 2024
October 8, 2024
October 6, 2024
October 3, 2024
September 28, 2024

ശ്രുതിയുടെ ദുരൂഹ മരണം; കേരള മഹിളാസംഘം പ്രക്ഷോഭത്തിലേക്ക്

Janayugom Webdesk
June 9, 2022 6:25 pm

മുല്ലശ്ശേരി നാരിയമ്പുള്ളി സുബ്രഹ്മണ്യൻ മകൾ ശ്രുതി പെരുങ്ങോട്ടു കരയിലെ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടിട്ട് രണ്ട് വർഷക്കാലം കഴിഞ്ഞിട്ടും നാളിതുവരെയായി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വളരെ ഗുരുതരമാണെന്നാണ് ഒരു സ്ത്രീ പക്ഷത്തു നിൽക്കുന്ന സംഘടന എന്ന നിലക്ക് കേരള മഹിളാ സംഘം അഭിപ്രായപ്പെട്ടു. 

കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി തക്കതായ പരമാവധി ശിക്ഷാവിധി ഉറപ്പാക്കുന്നതിന് സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും കുടുംബത്തിന് നീതി ലഭ്യമാക്കുന്നത് വരെ മുല്ലശ്ശേരിയിലെ ആക്ഷൻ കൗൺസിൽ ആയി സഹകരിച്ചുകൊണ്ട് കേരള മഹിളാസംഘം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സഖാവ് ഷീല വിജയകുമാർ അഭിപ്രായപ്പെട്ടു.

കേരള മഹിളാ സംഘം ജില്ലാ പ്രസിഡണ്ടും, തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് കൂടിയായ സഖാവ് ഷീന പറയങ്ങാട്ടിൽ, കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം സ. റോസിലി, മഹിളാ സംഘം മണ്ഡലം സെക്രട്ടറി സീതാ ഗണേഷ്, പ്രസിഡണ്ട് എൻ കെ പ്രീതി, സിപിഐ മണ്ഡലം കമ്മിറ്റി അംഗം വി കെ രവീന്ദ്രൻ, സിപിഐ മുല്ലശ്ശേരി ലോക്കൽ കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി സ. വിവേക് വെളിവാലത്ത്, ശ്രുതി മരണം ആക്ഷൻ കൗൺസിൽ ഭാരവാഹി വി എസ് സുബിൻ, സിപിഎ ലോക്കൽ കമ്മറ്റി അംഗങ്ങളായ സഖാക്കൾ സദാശിവൻ, യശോദാ രാഘവൻ,സുനിത ഹരിചന്ദ്രൻ തുടങ്ങിയവർ ശ്രുതിയുടെ വീട് സന്ദർശിച്ച് ആ കുടുംബത്തിന് പരിപൂർണ്ണ പിന്തുണ നൽകുകയും ഉണ്ടായി.

Eng­lish Summary:The mys­te­ri­ous death of Shru­ti; Ker­ala Mahi­la Sangam to agitation
You may also like this video

TOP NEWS

November 10, 2024
November 10, 2024
November 10, 2024
November 10, 2024
November 10, 2024
November 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.