27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 20, 2025
April 19, 2025
April 18, 2025
April 13, 2025
April 13, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025

മലപ്പുറത്ത് പെണ്‍കുട്ടിയെ പീ_ഡിപ്പിച്ച വയോധികന്‍ പുറത്ത് പറയാതിരിക്കാന്‍ നല്‍കിയത് ഒറ്റ രൂപയുടെ മൂന്ന് നാണയങ്ങള്‍

Janayugom Webdesk
മലപ്പുറം
October 29, 2022 11:21 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ_ഡിപ്പിച്ച വയോധികന് പത്തുവര്‍ഷം കഠിന തടവും രണ്ടര ലക്ഷം പിഴയും. മലപ്പുറം ഐക്കരപ്പടി ചെറുകീവ് വള്ളിയല്‍ കോയ മൊയ്തീന്‍ (68) നെയാണ് മഞ്ചേരി പോക്‌സോ അധിവേഗ കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. പാല്‍ വാങ്ങാന്‍ അയല്‍വാസിയായ പ്രതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിക്ക് ഒറ്റ രൂപയുടെ മൂന്ന് നാണയങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

2016 ലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രതി കുട്ടിയെ കിടപ്പുമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടിക്ക് നാണയങ്ങള്‍ നല്‍കിയ പെണ്‍കുട്ടി പുറത്തു പറയരുതെന്നും പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാവിന്റെ ചോദ്യംചെയ്യലിനെ തുടര്‍ന്ന് പീഡന വിവരം പറയുകയായിരുന്നു.

Eng­lish sum­ma­ry; The old man who mo_lested the girl in Malap­pu­ram gave three one-rupee coins

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.