27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 25, 2025
April 24, 2025
April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025

പൂര്‍ണസ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് സിപിഐ: ഡി രാജ

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2021 10:36 pm

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ മറ്റാരേക്കാളും പങ്ക് അവകാശപ്പെടാനാകുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സിപിഐയുടെ 97ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യം ഉന്നയിച്ചത് സിപിഐയാണ്. 1925ല്‍ രൂപീകരിച്ച ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിച്ചില്ലെന്ന് മാത്രമല്ല, സാമുദായിക സംഘര്‍ഷങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും ഡി രാജ പറഞ്ഞു. 

ദിനാഘോഷത്തിന്റെ ഭാഗമായി അജോയ് ഭവന് മുന്നില്‍ ഡി രാജ പതാക ഉയര്‍ത്തി. ഘാട്ടെ ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിനേഷ് വാര്‍ഷ്‌ണെ, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി, എന്‍ ചിദംബരം തുടങ്ങിയവരും സംസാരിച്ചു. ദീര്‍ഘകാലമായി സിപിഐ ആസ്ഥാനത്ത് ഓഫീസ് ചുമതലകളില്‍ പ്രവര്‍ത്തിക്കുന്ന ബാലകൃഷ്ണന്‍, അനില്‍ രജിംവാലെ, രാജന്‍ എന്നിവരെ ഡി രാജ ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. 

ENGLISH SUMMARY:The slo­gan of com­plete inde­pen­dence was first raised by CPI: D Raja
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.