7 May 2024, Tuesday

Related news

May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
February 10, 2024
January 15, 2024
January 1, 2024
December 27, 2023
December 25, 2023

വാ‌ക്‌സിന്‍ എടുത്തില്ല; ബോല്‍സനാരോയെ ഹോട്ടലില്‍ കയറാന്‍ അനുവദിച്ചില്ല

Janayugom Webdesk
ന്യൂയോര്‍ക്ക്
September 21, 2021 6:55 pm

കോവിഡ് വാ‌ക്‌സിന്‍ എടുക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയെ ന്യൂയോര്‍ക്കിലെ റസ്റ്റോറന്റില്‍ കയറാന്‍ അനുവദിച്ചില്ല. ഐക്യരാഷ്ട്ര സംഘടന (യുഎൻ) യുടെ പൊതുസമ്മേളനത്തിന് എത്തിയ അദ്ദേഹത്തിന് പിന്നീട് റോഡരികിലുള്ള കടയില്‍ നിന്ന് പിസ കഴിക്കേണ്ടിവന്നു. ബോല്‍സനാരോയുടെ രണ്ട് മന്ത്രിമാര്‍ പിസ് കഴിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. കോവിഡ് വാ‌ക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ ന്യൂയോര്‍ക്ക് നഗരത്തില്‍ ആളുകള്‍ക്ക് റസ്റ്റോറന്റുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളൂ. ബോല്‍സനാരോ ഇതുവരെയും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ല. 

പ്രധാമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരും വാ‌ക്‌‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എവിടെയും കാണിക്കേണ്ടിവരില്ലെന്ന് ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബോള്‍സനാരോ ഉള്‍പ്പെടെയുള്ള എല്ലാ ലോക നേതാക്കളും യുഎന്‍ ജനറല്‍ അസംബ്ലിക്ക് എത്തുന്നതിന് മുമ്പ് വാ‌ക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്തപക്ഷം വരാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പല നേതാക്കളും പൊതുസമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. പകരം പ്രസ്താവനകള്‍ വീഡിയോ രൂപത്തിലാക്കി അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അതിനിടെ, ബ്രസീലിയന്‍ നയന്ത്ര പ്രതിനിധിക്ക് കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ യുഎന്‍ തയാറായില്ല.

ENGLISH SUMMARY:The vac­cine was not taken;Jair Bol­sonaro was not allowed to enter the hotel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.