5 May 2024, Sunday

Related news

May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി ഭാര്യ; എംഡിഎംഎ നല്‍കിയ ആള്‍ പിടിയില്‍

Janayugom Webdesk
തൊടുപുഴ
September 14, 2022 10:58 am

കാമുകനൊപ്പം കഴിയാന്‍ വേണ്ടി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയെ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭര്‍ത്താവിനെ കുടുക്കാന്‍ വേണ്ടി കാമുകന്റെ സഹായത്തോടെ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ചത്.

നോബിൾ നോബർട്ട് എന്നയാളാണ് എംഡിഎംഎ സൗമ്യയ്ക്ക് നൽകിയതെന്ന് പൊലീസ് പറഞ്ഞു. ‌കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ ഒരാളാണ് ഇയാള്‍. 2017 മുതൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് നോബിൾ ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇയാള്‍ തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശിയാണ്. ഇടയ്ക്കിടെ സിം കാർഡും മൊബൈൽ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. 

Eng­lish Summary:The woman who framed her hus­band in a drug case, the man who gave her MDMA was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.