ആഗോളതലത്തിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കോവിഡ് അണുബാധകളും 75,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുഎൻ ഹെൽത്ത് ഏജൻസിയുടെ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു.
പുതിയ കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്യുന്ന പ്രദേശം പശ്ചിമ പസഫിക് മാത്രമാണ്. ഏകദേശം 19 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യ ഏകദേശം 37 ശതമാനം കുറവ് റിപ്പോർട്ട് ചെയ്തു. ഇത് ആഗോളതലത്തിലെ ഏറ്റവും വലിയ ഇടിവാണ്. മരണങ്ങളുടെ എണ്ണം മിഡിൽ ഈസ്റ്റിൽ 38 ശതമാനവും പടിഞ്ഞാറൻ പസഫിക്കിൽ ഏകദേശം മൂന്നിലൊന്നായും വർധിച്ചു.
ഏറ്റവും കൂടുതൽ പുതിയ കേസുകൾ റഷ്യയിലാണ്. കിഴക്കൻ യൂറോപ്പിലെയും മറ്റിടങ്ങളിലെയും കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഇരട്ടിയായി. ആൽഫ, ബീറ്റ, ഡെൽറ്റ എന്നിവയുൾപ്പെടെ മറ്റെല്ലാ കൊറോണ വൈറസ് വകഭേദങ്ങളും ആഗോളതലത്തിൽ കുറയുന്നത് തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
എന്നാൽ ഒമിക്രോണിന്റെ ബിഎ.2 പതിപ്പ് ക്രമേണ വർധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക്, യുകെ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യാപനം വർധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
english summary; The World Health Organization (WHO) says the number of new cases has dropped by 19 percent
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.